പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി “റോഡ് നിയമങ്ങൾ പാലിക്കുക; നമുക്ക് ജീവനാണ് പ്രധാനം.. ജീവിതവും..” എന്ന സന്ദേശമുയർത്തി തുമ്പമൺ നോർത്ത് ഹയർ സെക്കന്ററി സ്കൂളിൽ സൈക്കിൾറാലി സംഘടിപ്പിച്ചു. റാലി സബ് ഇൻസ്പെക്ടർ ഗോപൻ.ജി ഫ്ലാഗ് ഓഫ് ചെയ്തു. അപകടങ്ങൾ തുടർക്കഥയാകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഉദ്യമങ്ങൾ പൊതുസമൂഹവും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇനി ഒരു തുളളി രക്തവും അശ്രദ്ധമൂലം റോഡിൽ വീഴാൻ നാം അനുവദിക്കില്ലായെന്ന പ്രതിജ്ഞ എസ് ഐ കെ.കെ സുരേഷ് ചൊല്ലികൊടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ആർ.ടി ഗംഗ അധ്യക്ഷത വഹിച്ചു. എ എസ് ഐ മാത്യു കെ ജോർജ് , ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് , ഡബ്ലു എ റഷീദ്, ഹെഡ്മിസ്ട്രസ് ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ മനോജ് കുമാർ, അശോക് കുമാർ, എം അനിൽകുമാർ, എൻ ഗോപകുമാർ, മേരി പുന്നൻ, സ്മിത, കവിത, ചന്ദ്രലേഖ, അമ്പിളി, സി വി സജീവ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.