റോഡ് സുരക്ഷാ ബോധവൽക്കര സന്ദേശവുമായി വിദ്യാർത്ഥികള്‍ സൈക്കിൾ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി “റോഡ് നിയമങ്ങൾ പാലിക്കുക; നമുക്ക് ജീവനാണ് പ്രധാനം.. ജീവിതവും..” എന്ന സന്ദേശമുയർത്തി തുമ്പമൺ നോർത്ത് ഹയർ സെക്കന്ററി സ്കൂളിൽ സൈക്കിൾറാലി സംഘടിപ്പിച്ചു. റാലി സബ് ഇൻസ്പെക്ടർ ഗോപൻ.ജി ഫ്ലാഗ് ഓഫ് ചെയ്തു. അപകടങ്ങൾ തുടർക്കഥയാകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഉദ്യമങ്ങൾ പൊതുസമൂഹവും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇനി ഒരു തുളളി രക്തവും അശ്രദ്ധമൂലം റോഡിൽ വീഴാൻ നാം അനുവദിക്കില്ലായെന്ന പ്രതിജ്ഞ എസ് ഐ കെ.കെ സുരേഷ് ചൊല്ലികൊടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ആർ.ടി ഗംഗ അധ്യക്ഷത വഹിച്ചു. എ എസ് ഐ മാത്യു കെ ജോർജ് , ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് , ഡബ്ലു എ റഷീദ്, ഹെഡ്മിസ്ട്രസ്  ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ മനോജ് കുമാർ, അശോക് കുമാർ, എം അനിൽകുമാർ, എൻ ഗോപകുമാർ, മേരി പുന്നൻ, സ്മിത, കവിത, ചന്ദ്രലേഖ, അമ്പിളി, സി വി സജീവ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...