പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസ് കോവിഡ് കാലത്തും കർമ്മനിരതരാണ്. സമൂഹത്തിൽ ദുരിതം പേറുന്നവരെ സഹായിക്കാനായി എന്നും മുൻ നിരയിൽ തന്നെയുണ്ട്. രോഗികൾക്ക് അവശ്യമരുന്നുകളെത്തിച്ചും ദുരിതത്തിലായവർക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ചും രോഗികളെ ആശുപത്രികളിലെത്തിക്കാൻ സഹായിച്ചും മാതൃകയാണ് ഇവരുടെ പ്രവർത്തനം. മാനസിക വിഭ്രാന്തിയിലായിരുന്ന ചെന്നീർക്കര സ്വദേശിയെയും, രാമൻചിറ സ്വദേശി ഷിബുവിനെയും ശ്രമകരമായാണ് ഇന്ന് ആശുപത്രിയിലെത്തിച്ചത്. രണ്ട് പേരെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രിക് വിഭാഗത്തിലെത്തിച്ച് ചികിത്സ നല്കി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ജനോപകാരപ്രവർത്തനങ്ങൾക്ക് സഹായികളായി എസ്.ഐ ട്രെയിനി വിനീത്, പോലീസ് ട്രെയിനിമാരായ നിതിൻ, നന്ദു മുരളീധരർ എന്നിവരുമുണ്ട്.
ജനസേവനം മുഖമുദ്രയാക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്
RECENT NEWS
Advertisment