ജനസേവനം മുഖമുദ്രയാക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസ് കോവിഡ് കാലത്തും കർമ്മനിരതരാണ്. സമൂഹത്തിൽ ദുരിതം പേറുന്നവരെ സഹായിക്കാനായി എന്നും മുൻ നിരയിൽ തന്നെയുണ്ട്. രോഗികൾക്ക് അവശ്യമരുന്നുകളെത്തിച്ചും ദുരിതത്തിലായവർക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ചും രോഗികളെ ആശുപത്രികളിലെത്തിക്കാൻ സഹായിച്ചും മാതൃകയാണ് ഇവരുടെ പ്രവർത്തനം.  മാനസിക വിഭ്രാന്തിയിലായിരുന്ന  ചെന്നീർക്കര സ്വദേശിയെയും, രാമൻചിറ സ്വദേശി ഷിബുവിനെയും ശ്രമകരമായാണ്  ഇന്ന് ആശുപത്രിയിലെത്തിച്ചത്. രണ്ട് പേരെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രിക് വിഭാഗത്തിലെത്തിച്ച് ചികിത്സ നല്കി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ജനോപകാരപ്രവർത്തനങ്ങൾക്ക് സഹായികളായി എസ്.ഐ ട്രെയിനി വിനീത്, പോലീസ് ട്രെയിനിമാരായ നിതിൻ, നന്ദു മുരളീധരർ എന്നിവരുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...