കൊറോണ ദുരിതത്തിലും ആശ്വാസമായി ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ സ്നേഹപൂർവ്വം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസ് നടപ്പിലാക്കിവരുന്ന അശരണർക്ക് കൈത്താങ്ങാകുന്ന ‘സ്നേഹപൂർവ്വം” പദ്ധതിയുടെ ഏപ്രിൽ മാസത്തെ സഹായം വിതരണം ചെയ്തു. സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും വീട്ടിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്.

എസ്എച്ച് ഒ ടി കെ വിനോദ് കൃഷണന്റെ മേൽനോട്ടത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ നേതൃത്വം നല്കുന്ന ഹൗസ് ക്യാമ്പയിനിലൂടെയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരുടെ ശമ്പള വിഹിതത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കോവിഡ് ദുരിതത്തിലും മുടങ്ങാതെ ഭക്ഷ്യധാന്യങ്ങൾ പോലീസ് വീട്ടിലെത്തിക്കുന്നത് നിറഞ്ഞ മനസോടെ സ്വീകരിക്കുന്നതായി പദ്ധതിയുടെ ഗുണഭോക്താക്കൾ പറഞ്ഞു. തീർത്തും അർഹരായവർക്ക് മുടങ്ങാതെ ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് കൊടുക്കുന്നതറിഞ്ഞ സുമനസുകൾ സഹായവുമായി മുന്നോട്ട് വരുന്നുണ്ട്. അവരുടെ സഹകരണത്തോടെ കോവിഡ്- 19 ദുരിതബാധിതരായ നിരവധിയാൾക്കാർക്കുളള ഭക്ഷ്യധാന്യങ്ങൾ ഇലവുംതിട്ട ജനമൈത്രി പോലീസ് എത്തിച്ച് നല്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...