പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജിൽ മയക്കുമരുന്ന് -സൈബര്‍ ക്രൈം ബോധവല്‍ക്കരണ ക്ലാസ് നടത്തി. കൗമാരക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ആശങ്ക ഉയർത്തുന്നതായി ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സബ് ഇൻസ്പെക്ടർ ടി.പി.ശശികുമാർ പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ബിജിൻ ബോധേശ്വരൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിനു, വിനീത് , കോളേജ് നാഷണൽ സർവ്വീസ് സ്കീം ഭാരവാഹികളായ അശ്വതി സുകു, അനന്ദു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇലവുംതിട്ട ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളജിൽ മയക്കുമരുന്ന് -സൈബര്‍ ക്രൈം ബോധവല്‍ക്കരണ ക്ലാസ് നടത്തി
RECENT NEWS
Advertisment