ഇലവുംതിട്ട : കോവിഡ്- 19 ദുരിതബാധിതർക്കാശ്വാസവുമായി ‘വയറെരിയാതിരിക്കാൻ കൈകോർക്കാം’ പദ്ധതിയുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്.പി എച്ച് എസ് 1986 ടെൻത് ബാച്ച് വാട്സ് ആപ് കൂട്ടായ്മയുടെ സഹകരണത്തോടെ നിരവധി കുടുംബങ്ങളിൽ ഒരുമാസത്തേക്കുള്ള ഭക്ഷ്യധാന്യ കിറ്റെത്തിച്ചു. 10 കിലോ അരിയടക്കം 15കൂട്ടം അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യധാന്യക്കിറ്റ് തീർത്തും അർഹരായവരെ കണ്ടെത്തിയാണ് നല്കുന്നത്. സമാനമനസ്കരുടെ സഹകരണത്തോടെ പദ്ധതി വ്യാപിപ്പിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ആൾക്കാരിലേക്ക് സഹായമെത്തിക്കാനാണ് ജനമൈത്രി പോലീസ് ഉദ്ദേശിക്കുന്നത്. എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണൻ, എസ് ഐ ട്രയിനി വിനീത്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് , ട്രെയിനിമാരായ നന്ദു മുരളീധരൻ, നിധിൻ, സമിതിയംഗങ്ങളായ പ്രഭാഷ്, അനിൽ പരിപാടികള്‍ക്ക് എന്നിവർ നേതൃത്വം നല്കി.
10 കിലോ അരിയും 15കൂട്ടം അവശ്യസാധനങ്ങളുമായി ഇലവുംതിട്ട ജനമൈത്രി പോലീസ് നിര്‍ധന കുടുംബങ്ങളിലേക്ക്
RECENT NEWS
Advertisment