ബോധരഹിതയായി വീണ് കിടന്ന വൃദ്ധമാതാവിന് തുണയായി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : പ്രായാധിക്യത്തിൽ ഒറ്റപ്പെട്ട എൺപത്തൊന്ന്കാരി ശോശാമ്മയും സഹോദരി അറുപത്തെട്ട്കാരി സാറാമ്മയും ഇലവുംതിട്ട കൈയ്യന്തടത്തിലെ വീട്ടിൽ ഒറ്റക്കാണ് താമസം. കടുത്ത ശാരീരിക അവസ്ഥയിൽ അബോധാവസ്ഥയിലായ ശോശാമ്മയെ പനിയാണന്ന സംശയത്തിൽ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. ഈ വിഷയം പൊതുപ്രവർത്തകൻ വിനീഷാണ് ജനമൈത്രി പോലീസിനെ അറിയിക്കുന്നത്. എസ് എച്ച് ഒ വിനോദ് കൃഷണന്റെ നിർദ്ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ സ്ഥലത്തെത്തുകയും ഉടൻതന്നെ 108 ആംബുലൻസ് വിളിച്ച് ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു.  രോഗം ഗുരുതരമായതിനെ തുടർന്ന്  എസ് അൻവർഷ, വിനീഷ് വിജയൻ , അഭിലാഷ് എൻഎസ് എന്നിവരുടെ നേതൃത്വത്തിൽ വാർഡംഗം സത്യവ്രതന്റെ സഹകരണത്തോടെ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...