ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ കെ.എസ്.യു നേതാവിനെയും കുടുംബത്തേയും മുട്ടില്‍ നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാജ പരാതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച കെ.എസ്.യു നേതാവിനെയും  കുടുംബത്തേയും പോലീസ് മുട്ടില്‍ നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. കെ.എസ്.യു ആറന്‍മുള ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജിതിനും സൈനികനായിരുന്ന ഇലവുംതിട്ട പാണ്ടിപുറത്ത് വീട്ടില്‍ ജെയിംസിനുമാണ് പോലീസ് മര്‍ദ്ദനം  നേരിടേണ്ടി വന്നത്.

ഇന്നലെയാണ് പോലീസ് വിളിച്ചതനുസരിച്ച് ജിതിനും പിതാവും മാതാവും ഒന്‍പതാം ക്ലാസുകാരി സഹോദരിയും മെഴുവേലി പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതി എന്തെന്ന് പറയുവാന്‍ പോലും തയ്യാറാകാതെയാണ് മുട്ടില്‍ നിര്‍ത്തി മര്‍ദ്ദിച്ച ശേഷം പോലീസ് ജിതിനെ സെല്ലിലിടുവാന്‍ ശ്രമിച്ചത്. പരാതി എന്താണന്നറിയണമെന്ന് ആവശ്യപ്പെട്ട ജിതിന്റെ  പിതാവിനെ മര്‍ദ്ദിച്ച് പടിക്കെട്ടില്‍ തള്ളിയിട്ട പോലീസ് ജിതിനേയും മാതാവ് മിനിയേയും അകത്തിട്ട് ഗ്രില്ല് പൂട്ടി.
ഒന്‍പതാം ക്ലാസ്സുകാരിയായ കുട്ടിയുടെ മുന്നില്‍ ഇട്ടാണ് പിതാവിനേയും സഹോദരനേയും പോലീസ് മര്‍ദ്ദിച്ചതെന്ന് ജിതിന്‍ പറഞ്ഞു.

ജിതിന്റെ സുഹൃത്ത് സംഭവം മൊബൈലില്‍ പകര്‍ത്തുന്നത് മനസിലാക്കിയ പോലീസ് മൊബൈല്‍ പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മെഴുവേലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അയുബ്ഖാനെ വിളിച്ചതിനെ തുടര്‍ന്നാണ് ഇവരെ തുറന്ന് വിട്ടത്. പരാതി ഒത്തുതീര്‍പ്പാക്കി എന്ന് ജിതിന്റെ മാതാപിതാക്കളോട് പോലീസ് പറഞ്ഞു. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട മര്‍ദ്ദനത്തിനെതിരെ  ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ജിതിനും കുടുംബവും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...