അ​മ്പ​ല​പ്പു​ഴയിൽ വ​യോ​ധി​ക​നെ വ​ഴി​യ​രികി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

അ​മ്പ​ല​പ്പു​ഴ: ​വ​യോ​ധി​ക​നെ വ​ഴി​യ​രികി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ടൂ​ര്‍ ചി​ങ്ങ​വ​നം കൃ​ഷ്ണ​ഭ​വ​നം വീ​ട്ടി​ല്‍ മോ​ഹ​നനെയാ​ണ് റോ​ഡ​രികി​ല്‍ ക​ണ്ട​ത്. ഇയാളുടെ ത​ലയ്​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11-ഓ​ടെയാണ് സംഭവം. വാ​ട​ക്ക​ല്‍ ആ​ഞ്ഞി​ലി​പ്പ​റ​മ്പ് സി​ബി​പോ​ളി​ന്‍റെ വീ​ടി​നു സ​മീ​പ​ത്താ​ണ് വ​യോ​ധി​ക​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. കാ​റി​ല്‍ ആ​രോ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് വ​യോ​ധി​ക​ന്‍ പ​റ​ഞ്ഞ​ത്.

തു​ട​ര്‍​ന്ന്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മേ​രി ലീ​ന വി​വ​ര​മ​റി​യി​ച്ച​തി​നു​സ​രി​ച്ച് ആ​ല​പ്പു​ഴ സൗ​ത്ത് പൊലീ​സ് വ​യോ​ധി​ക​നെ പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ല്‍ എ​ത്തി​ച്ചു. ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍​ബി​ന്‍ വേ​ണ്ട പ​രി​ച​ര​ണം ന​ല്‍​കി വ​യോ​ധി​ക​ന് അ​ഭ​യം ന​ല്‍​കി. അതേസമയം, ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടെ​ന്നും ബ​ന്ധു​വാ​ണ് ത​ന്നെ ഇ​വി​ടെ എ​ത്തി​ച്ച​തു​മെ​ന്നാ​ണ് മോ​ഹ​ന​ന്‍ പ​റ​യു​ന്ന​ത്.​ ഇ​യാ​ളെക്കു​റി​ച്ചു​ള്ള വി​വ​രം അ​റി​യു​ന്ന​വ​ര്‍ 0477 2287322 എന്ന നമ്പരിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...