സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ റിട്ട. ലേബർ ഓഫീസറും പാരലൽ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കൽ മുതിയംകോണം കിഴക്കേതിൽ ഹൗസിൽ സത്യനേശൻ (62) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആര്യനാട് നെടുമങ്ങാട് റോഡിൽ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നിറച്ച് പുറത്തേയ്ക്ക് വന്ന സ്കൂട്ടറും ഈ സമയം റോഡിലൂടെ വരുകയായിരുന്ന സത്യനേശന്‍റെ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

കുറ്റിച്ചലിലിലെ പാരലൽ കോളജിൽ ട്യൂഷൻ കഴിഞ്ഞ് ആര്യനാട് വഴി ഉഴമലയ്ക്കലിലെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിൽ വീണ സത്യനേശന്‍റെ തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു. ടിപ്പർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ഇന്ദിര. മക്കൾ: ഹിമ(ഹയർ സെക്കന്‍ററി സ്കൂൾ അധ്യാപിക, മലപ്പുറം). രേഷ്മ. മരുമക്കൾ: കോൺക്ലീൻ ജിമ്മിജോൺ, വിമൽരാജ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...