കടയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി നിരപ്പേൽ കടയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേൽ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ് കൊലപ്പെട്ടത്. സുകുമാരന്റെ അച്ഛൻറെ പെങ്ങളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കസ്റ്റഡിയിലുള്ളത്. പൊള്ളലേറ്റ തങ്കമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഇതിൽ സുകുമാറിനെതിരെ ഇവർ പോലീസ് സ്റ്റേഷനിൽ കേസും നൽകിയിരുന്നു. 15 ദിവസം മുമ്പാണ് സുകുമാരന്റെ വീട്ടിൽ എത്തിയത്. സുകുമാരനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം തൂക്കുപാലത്തെയും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്

0
കൊച്ചി: മേജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്. താൻ ഇറങ്ങിവന്നത്...

ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ

0
വയനാട്: ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന്...

വിപ്രോയേയും ടെക് മഹീന്ദ്രയേയും മറികടന്ന് മൂൺഷോട്ട് എഐ ; പിന്നിൽ കിമി കെ3

0
35 ബില്ല്യൺ (3500 കോടി) ഡോളറിലേക്ക് കുതിച്ചുയർന്ന് ചൈനയുടെ മൂൺഷോട്ട് എഐയുടെ...

അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...