പുനലൂർ മൂവാറ്റുപുഴ പാത നിർമ്മാണം : ഓടയിൽ വീണ് വൃദ്ധന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഓടകളുടെ നിർമ്മാണ പ്രവർത്തങ്ങൾ ജനങ്ങൾക്ക് ഭീഷണിയായി മാറുന്നു. കഴിഞ്ഞ ദിവസമാണ് നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ലാബ് സ്ഥാപിക്കാത്ത ഓടയിൽ വീണ് വൃദ്ധന് ഗുരുതര പരിക്കേറ്റത്. കോന്നി മാങ്ങാരം തെങ്ങും മൂട്ടിൽ പീടികയിൽ ടി കെ ബഷീർ(73)നാണ് ഗുരുതര പരുക്ക് പറ്റിയത്. റോഡ് നിർമ്മാണത്തിനായി എടുത്തിരിക്കുന്ന കുഴികൾ വലിയ അപകടങ്ങൾ ആണ് കോന്നിയിൽ വരുത്തി വെക്കുന്നത്. നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനിയും ഇതിൽ ശ്രദ്ധിക്കുന്നില്ല.

നഗരത്തിൽ അടക്കം പല ഭാഗത്ത്‌ ഓടകൾക്കും കലുങ്ങുകൾക്കും കുഴികൾ നിർമ്മിച്ച് കഴിഞ്ഞാൽ ഇത് മാസങ്ങളോളം മൂടാതെ ഇട്ടിരിക്കുന്ന അവസ്ഥയിലാണ്. ഇത് മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുവാൻ പോലും ജനങ്ങൾക്ക് സാധിക്കുന്നില്ല. കോന്നി സെൻട്രൽ ജംഗ്ഷനിൽ കലുങ്ക് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാത്തത് മൂലം പോസ്റ്റോഫീസ് റോഡിലേക്ക് ബസുകൾ അടക്കം തിരിഞ്ഞ് കയറാൻ സാധിക്കാത്ത അവസ്ഥയിലാണ്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത കുഴികൾ മൂടാത്തത്തിൽ കരാർ കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...