ആലപ്പുഴയിൽ വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ച കേസ് ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വയോധികനെ അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് തെങ്ങിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു. സത്താർ (43), സത്താറിന്റെ മകൻ ഷഹബാസ് എന്നിവരാണ് പിടിയിലായത്. വിജയനാണ് (64) മർദനത്തിനിരയായത്. ആക്രമണം തടയാനെത്തിയ വിജയന്‍റെ കുടുംബാംഗങ്ങൾക്കും മർദനമേറ്റു. സംഭവത്തിൽ സത്താറും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏഴിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തുനിന്ന വിജയനെ പ്രതികൾ വലിച്ചിഴച്ച് കൊണ്ടുപോയി ഉടുമുണ്ടുരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട് കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു. മർദനത്തിൽ വിജയന്‍റെ മൂക്കിന്റെ അസ്ഥി പൊട്ടുന്നതുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിജയനെ സത്താർ നേരത്തെ ആക്രമിച്ച കേസ് നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന്റെ വിരോധത്തിലാണ് കഴിഞ്ഞ ദിവസം വീണ്ടും ക്രൂരമായി ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...