മാന്നാർ : മാന്നാര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പാവുക്കര മണലില്‍ തെക്കേതില്‍ വാസുദേവന്‍ ആചാരിയുടെ ഭാര്യ തങ്കമ്മ (85)യെ ആണ് വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ആറ് മക്കളാണുള്ളത്. അഞ്ച് പെണ്‍മക്കളും ഒരു മകനും. രോഗം കാരണം അവശ നിലയില്‍ കിടക്കുന്ന വൃദ്ധയെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ മൂന്നാം വാര്‍ഡ് മെമ്പര്‍ സലീന നൗഷാദ് മാന്നാര്‍ പോലീസ് മുമ്പാകെ പരാതി നല്‍കി. മക്കളെ പോലീസ് ബന്ധപ്പെട്ടെങ്കിലും മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കുവാന്‍ തയ്യാറല്ലെന്ന് മക്കള്‍ പോലീസിനോട് പറഞ്ഞു. തളര്‍ന്ന് അവശയായി കിടക്കുന്ന വൃദ്ധയെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ്.