അടിമാലി : ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലി റോഡില്‍ കാരിക്കണ്ടം സ്വദേശി പൗലോസ് (70) ആണ് മരിച്ചത്. കൊച്ചി-ധനുഷ്‌കോടി 85 ദേശീയപാതയില്‍ നേര്യമംഗലം പാലത്തിനു സമീപം കാഞ്ഞിരവേലി ജംഗ്ഷനിലാണ് സംഭവം. ദേശീയ പാതയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കാല്‍നട യാത്രക്കാരന്‍റെ ദേഹത്ത് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പണി നടക്കുന്ന നേര്യമംഗലം പാലത്തിന് സമീപം അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























