ആദിവാസി വയോധികന് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വനത്തില്‍ വനവിഭവംശേഖരിക്കാന്‍ പോയ ആദിവാസി വയോധികന് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് (60) കരടിയുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ 11 ഓടെ വനത്തിനകത്ത് ശങ്കരന്‍ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് കരടി ആക്രമിച്ചത്. കുറ്റിക്കാട്ടില്‍ നിന്ന് ശങ്കരന്റെ പിന്‍ഭാഗത്തുകൂടി വന്ന കരടി കഴുത്തില്‍ പിടിക്കുകയായിരുന്നു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കൈയിലും കടിച്ച് പരിക്കേല്‍പ്പിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടിമറഞ്ഞു. ശങ്കരന്റെ കരച്ചില്‍ കേട്ടാണ് സമീപ ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുകയായിരുന്ന മധുവും രമേശനും ഓടിയെത്തിയത്. രണ്ടു കൈകള്‍ക്കും കടിയേറ്റ ശങ്കരനെ ഇവര്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

സിയയുടെ ആദ്യത്തെ ചതി പാളി; താഴേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയിൽ പിടിമുറുക്കി കേതൻ ജീവൻ നിലനിർത്തി

0
പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍...

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...