സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മുമ്പില്‍ പ്രതിഷേധവുമായി ഏജന്‍റുമാര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്ത മുതിര്‍ന്ന പൗരന്മാരെയും രോഗബാധിതരായ മുതിര്‍ന്ന ഏജന്‍റുമാരെയും ഇന്‍ഷ്വറന്‍സ് സംവിധാനത്തിൽ നിന്ന് പുറന്തള്ളാനുള്ള  കമ്പനികളുടെ കുല്‍സിതശ്രമം അവസാനിപ്പിക്കണമെന്ന് മുന്‍ കൃഷിവകുപ്പ് മന്ത്രിയും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവുമായ അഡ്വ.വി.എസ്.സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ഓള്‍ കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷ്വറന്‍സ് ഏജന്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തൃശൂര്‍ റീജണല്‍ ഓഫീസിന് മുന്നിലേക്ക് നടന്ന ജാഥയും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ തരത്തില്‍ പാര്‍ശ്വവല്‍ക്കരണം നടത്തി തൊഴിലാളികളുടെ കമ്മീഷന്‍ ഭാഗികമായും പൂര്‍ണ്ണമായും വെട്ടിക്കുറച്ച് മുന്നോട്ട് നീങ്ങുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിഷേധാത്മക നിലപാടുകള്‍ ഒരിക്കലും അംഗീകരിക്കത്തക്കതല്ല. ഇതുമായി ബന്ധപ്പെട്ട എല്ല്ലാ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് റോയ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.

മുതിർന്ന പൗരൻമാരെയും തുടർ ആശുപത്രിവാസ ചികിത്സ തേടുന്നവരെയും
മുതിർന്ന ഏജന്റമാരെയും ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് ഒഴിവാക്കുന്ന കിരാത നടപടി കമ്പനികൾ അവസാനിപ്പിക്കുക, എല്ലാ മാസവും ഒന്നാം തീയ്യതിതന്നെ കമ്മീഷൻ നൽകുക, ഏജന്റ്‌സ് കമ്മീഷനിൽ നിന്ന് GST ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പടിഞ്ഞാറെക്കോട്ടയിലെ ഗാന്ധി സത്വരത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥക്ക്  ക്യാപ്റ്റന്‍ പ്രതീശന്‍ വയനാടിന് ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇഗ്നേഷ്യസ് പതാക കൈമാറി.  വര്‍ക്കിംഗ് പ്രസിഡന്റ് വര്‍ദ്ധനന്‍ പുളിക്കല്‍, ട്രഷറര്‍ വര്‍ഗ്ഗീസ് രാജു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. എ.ആര്‍.സുധീര്‍കുമാര്‍, മനോഹ് വി സ്റ്റീഫൻ, കണ്ണന്‍ വടക്കൂട്ട്, ജയന്‍ പി.മഠത്തില്‍, ഡിക്സണ്‍ പങ്കേത്ത്, ബിന്ദു കാര്‍ത്തിക, അനിൽ കുമാർ ടി പി, പി.കെ. ശശികുമാര്‍, സുരേഷ് ബാബു, ജോജു വര്‍ക്കി, രാജേഷ് സി.ആര്‍, അനില്‍കുമാര്‍ പി.ടി,  കെ.വി.ദിനേശന്‍, മുഹമ്മദാലി, സല്‍മാബി, ജിജിമോള്‍, സാലിമോൾ, അഖി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...

വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട്: മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച...

മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌

0
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

ഇ ഡി കേസ് പ്രതികളുടെ റീല്‍സ് ചിത്രീകരണം : ‘പ്രതികള്‍ ഭരണം മാറിയത് അറിഞ്ഞിട്ടില്ല’...

0
തിരുവനന്തപുരം : ഇ ഡി കേസ് പ്രതികള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍...