പന്തളം : ഏകാന്തതയിൽ ഒറ്റപ്പെട്ട വയോധിക ജീവിതം മുന്നോട്ട് പോകാനാകാതെ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്നു. തട്ട കീരുകുഴി ഭാഗവതിക്കും പടിഞ്ഞാറ് ആര്യാട്ടേത്തു വീട്ടിൽ കമലമ്മയാണ് (73) ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്നത്. അവിവാഹിതയായ കമലമ്മ സഹോദരിമാർക്ക് ഒപ്പമായിരുന്നു താമസം. സഹോദരിമാരുടെ മരണശേഷം ഒറ്റപ്പെട്ട കമലമ്മ ഈ വീട്ടിൽ താമസിച്ചു വരുകയായിരുന്നു. വീട് മഴയിൽ ചോർന്നൊലിച്ച് ഏതുനിമിഷവും നിലംപതിക്കുന്ന അവസ്ഥയിലാണ്. കമലമ്മയുടെ ജീവിതാവസ്ഥ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതോടുകൂടിയാണ് നാട്ടുകാർ അറിയുന്നത്. സംഭവം ശ്രദ്ധയിൽപെട്ട കലക്ടർ പ്രേംകുമാർ വയോധിക താമസിക്കുന്ന വീട്ടിലെത്തി. കമലമ്മയുടെ പുനരധിവാസം വേഗത്തിലാക്കാൻ വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. വീട് പുതുക്കുന്നതിനും മറ്റുമായി വില്ലേജ് ഓഫിസർ നടപടി സ്വീകരിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.