റാന്നി : ഇടപ്പാവൂര്‍ ചിറപ്പുറം സ്വദേശിയായ വയോധിക പമ്പാനദിയില്‍ ചാടി ആത്മഹത്യ ചെയ്തു. പ്ലാങ്കമണ്‍ ചിറപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന കുന്നുംപുറത്ത് സാമുകുട്ടിയുടെ ഭാര്യ മണിയമ്മ (65) ആണ് നദിയില്‍ ചാടിയത്. ഇന്നു രാവിലെ എട്ടുമണിയോടെ പേരൂര്‍ച്ചാല്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ഇവര്‍ ചാടുന്നത് കണ്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് റാന്നിയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ പാലത്തിനു താഴെ നിന്നും ഒമ്പതരയോടെ മൃതദേഹം കണ്ടെടുത്തു. കോയിപ്രം പോലീസ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
വയോധിക പമ്പാനദിയില്‍ ചാടി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment