മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ പോലീസ് അതിക്രമമെന്ന് വയോധികയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയ്ക്ക് നേരെ പോലീസ് അതിക്രമമെന്ന് പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൽമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ (79) ആണ് പരാതി നൽകിയത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് അയൽവാസി കടമായി വാങ്ങിയ രണ്ടരലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതി അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ആയിരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി പരിഗണനയിലാണ്. ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചെന്നും എന്നാൽ വീണ്ടും എത്തിയപ്പോൾ പോലീസ് അകത്തേക്ക് കടത്തിവിട്ടില്ലെന്നുമാണ് ശാരദയുടെ ആരോപണം. വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതായി പറയുന്നു.

മുഖ്യമന്ത്രിയെ കണ്ടശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന് അറിയിച്ചതോടെ അഞ്ച് വനിതാ പോലീസുകാരും മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലമായി ഉയർത്തി പോലീസ് ജീപ്പിലേക്ക് മാറ്റിയെന്നാണ് ശാരദയുടെ പരാതി. ഇതിനിടെ മുഖം ഇടിച്ചു വീഴുകയും ചെയ്തെന്ന് ശാരദ പറഞ്ഞു. കൈകൾക്കും കാലുകൾക്കും മുഖത്തും പരിക്കേറ്റതായി ആരോപണമുണ്ട്. മണിക്കൂറുകൾക്ക് ശേഷമാണ് തന്നെ പുറത്തുവിട്ടതെന്നും ഇതിനിടെ പോലീസുകാർ അനുനയശ്രമം നടത്തി പണം വാഗ്ദാനം ചെയ്തതായും പരായിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...