തിരുവനന്തപുരം: ഇന്നലെ പോളിങ് ബൂത്തിനുള്ളില്‍ വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം മണമേല്‍ പ്ലാങ്ങല്‍ വീട്ടില്‍ ശാന്ത(73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40-ഓടെ തിരുവല്ലം വാര്‍ഡില്‍പ്പെട്ട പാച്ചല്ലൂര്‍ ഗവ. എല്‍പി സ്കൂളിലെ ആറാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. നടപടിക്രമങ്ങള്‍ക്കുശേഷം ചൂണ്ടുവിരലില്‍ മഷി പുരട്ടി ബൂത്തില്‍ കയറവേ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം കണ്ട് പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരെത്തി ശാന്തയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന തിരുവല്ലം പൊലീസ് സംഘം പെട്ടെന്ന് തന്നെ ബൂത്തിലെത്തി ഇവരെ അമ്പലത്തറയിലുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് മൃതദേഹം വിട്ടുനല്‍കി. ഭര്‍ത്താവ്: പരേതനായ വിശ്വംഭരന്. ഏകമന്‍: ബിനു. മരുമകള്‍: ഷീന.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























