ബസിൽ നിന്ന് വീണ് വയോധികയ്ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ഇറങ്ങുന്നതിനു മുൻപ് കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വയോധികയ്ക്ക് പരിക്കേറ്റു. ആനാരി പുത്തൻപുരയിൽ നബീസയ്ക്കാണ്(78) പരുക്കേറ്റത്. തലയ്ക്കാണ് പരുക്കേറ്റത്. നബീസയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റ‌ാൻഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം അമ്പലപ്പുഴയിൽ നിന്നാണ് നബീസയും മകൻ സമദും ബസിൽ കയറിയത്.

ഹരിപ്പാട് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ മകൻ പിൻവാതിൽലൂടെ ഇറങ്ങി. ഈ സമയത്ത് നബീസ മുൻ വാതിലിലൂടെ ഇറങ്ങുകയായിരുന്നു. എന്നാൽ ഇവർ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ട് എടുത്തു. ചവിട്ടുപടിയിൽ നിന്ന് നബീസ താഴെ വീണു. നബീസ വീഴുന്നത് കണ്ടിട്ടും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്തിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ ഹരിപ്പാട് പോലീസിൽ പരാതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...