വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ആരുവാപ്പുലം മുതുപേഴുങ്കൽ ചൂരക്കുന്ന് കോളനിയിൽ വായോധികയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആകെ 17 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചു. ചൂരക്കുന്ന് കോളനി മുരുപ്പേൽ വീട്ടിൽ ആദിച്ചന്റെ മകൻ ശിവാനന്ദൻ എന്ന് വിളിക്കുന്ന രാജനെ (42)യാണ് പത്തനംതിട്ട അഡീഷണൽ സേഷൻസ് കോടതി രണ്ട് ജഡ്ജി ഷൈമ ശിക്ഷിച്ചത്.

ബലാത്സംഗം (376 ഐ പി സി ) വകുപ്പിന് 10 വർഷവും, 3 ലക്ഷം രൂപയും, അതിക്രമിച്ചുകടക്കൽ (450 ഐ പി സി ) ക്ക് 7 വർഷവും ഒരു ലക്ഷവും എന്നിങ്ങനെയാണ് ശിക്ഷിച്ചത്. 3 ലക്ഷം പിഴത്തുക അടച്ചില്ലെങ്കിൽ പുറമെ മൂന്നു വർഷവും ഒരു ലക്ഷം പിഴയടച്ചില്ലെങ്കിൽ പുറമെ ഒരു വർഷവും കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സുഭാഷ് സി പി ഹാജരായി. കോന്നി പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന അഷാദ് ആണ് കേസ് അന്വേഷിച്ചു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണസംഘത്തിൽ എസ് ഐ മാത്യു വർഗീസ്, എ എസ് ഐ അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...