പിണറായി ഭരണത്തിൽ സി. പി.എം ഗുണ്ടകൾ അഴിഞ്ഞാടുന്നു ; എം എം നസീർ

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : പിണറായി ഭരണത്തിൻ ക്രിമിനലുകളായ സി.പി.എം ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ പറഞ്ഞു.
തിരുവനനന്തപുരം ലോ കോളജിലും സംസ്ഥാനത്തൊട്ടാകെയും പെൺകുട്ടികൾ ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തർക്കെതിരായി നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ഡി.സി.സി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധം പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിന്റെ തണലിൽ  സി.പി.എം പാർട്ടിയും പോഷക സംഘടനകളും കാമ്പസുകളിൽ പെൺകുട്ടികളെപ്പോലും തല്ലിച്ചതക്കുന്നത് ജനാധിപത്യ വിരുദ്ധവും കാടത്തവുമായ നടപടിയാണ്. പതാകയിൽ ജനാധിപത്യം മുദ്രാവാക്യമായി എഴുതി വച്ച്  എതിരാളികളെ വക വരുത്തിയും അടിച്ചമർത്തിയും ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുകയാണ് അവർ ചെയ്യന്നതെന്ന് എം.എം നസീർ പറഞ്ഞു.
അക്രമത്തെ അപലപിക്കുകയും ക്രി മിനലുകളായ സി.പി.എം ഗുണ്ടകളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾക്ക് വിധേയമാക്കുകയും നചെയ്യേണ്ടതിന് പകരം നിയമസഭയിലും പുറത്തും അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
പ്രതിഷേധ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാ മല ,ഡി.സി.സി ഭാരവാഹികളായ എ.സുരേഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം,  കാട്ടൂർ അബ്ദുൾ സലാം, സിന്ധു അനിൽ, കെ.ജയവർമ്മ, സജി ചാക്കോ , എസ്.ബിനു, അബ്ദുൾ കലാം ആസാദ്, കെ. ജാസിംകുട്ടി, സുനിൽ എസ്. ലാൽ, സതീഷ് ചാത്തങ്കേരി, വി.ആർ .സോജി,സതീഷ് ബാബു, എലിസബത്ത് അബു,,  അജു ഏഴംകുളം, റോജി പോൾ ഡാനിയേൽ,ഡി.എൻ. തൃപീപ്, എൻ.സി. മനോജ്, ഉണ്ണികൃഷ്ണൻ മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, പ സജി അലക്സാണ്ടർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം സഹാസ് പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...