ഈ ശാപം എന്നു തീരും ; രണ്ടു വര്‍ഷത്തിലേറെയായി ശൗചാലയം ഇല്ലാതെ തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡ്‌

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ ഈ ശാപം എന്നു തീരും. പരസ്യമായി പ്രാഥമികാവാശ്യങ്ങള്‍ നിര്‍വഹിക്കേണ്ട അവസ്ഥയാണ് ഈ സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക്. മൂത്രപ്പുര ഉണ്ടോ എന്നു ചോദിച്ചാല്‍ ടെണ്ടര്‍ കൊടുത്തിട്ടുണ്ടെന്ന് മറുപടി കിട്ടും. ഏറെ ദുരുതത്തിലാകുന്നത് സ്ത്രീകളാണ്. ദീര്‍ഘദൂരം യാത്രകഴിഞ്ഞെത്തുന്ന സ്ത്രീകള്‍ അത്യാവശ്യത്തിനായി ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ട അവസ്ഥയിലാണ്.

സമീപത്തെ വീടുകളെ ആശ്രയിക്കുകയോ അല്ലെങ്കില്‍ വിശപ്പില്ലെങ്കില്‍ കൂടി ഹോട്ടലുകളില്‍ കയറി ഏറെ പണം നല്‍കി ഭക്ഷണം ഓഡര്‍ ചെയ്ത് കാര്യം സാധിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ പണച്ചിലവുണ്ടാക്കുന്ന കാര്യമാണ്. അഞ്ച്‌രൂപ കൊടുത്താല്‍ ആവശ്യം സാധിക്കാന്‍ കഴുന്നതിന് പകരം ഒരു ചായയും കടിയും വാങ്ങി ഹോട്ടലുകര്‍ക്ക് 30രൂപയ്ക്കടുത്ത് നല്‍കിയാണ് സ്ത്രീകളായ യാത്രക്കാര്‍ ഇപ്പോള്‍ ഈ ദുരിതത്തിന് പരിഹാരം കാണുന്നത്.

സ്റ്റാന്‍ഡ് മുനിസിപ്പാലിറ്റിയുടെ പരിധിയിലായിട്ടു കൂടി നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ശ്രദ്ധ നല്‍കാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. കേന്ദ്രം നല്‍കുന്ന ഫണ്ട് വകമാറ്റി ചിലവഴിച്ചതാണ് ശൗചാലയം നിര്‍മ്മാണം നടക്കാത്തതെന്ന് ആരോപണവും ഉയരുന്നുണ്ട്. രണ്ടു വര്‍ഷത്തിലേറെയായി സ്റ്റാന്‍ഡിലെ ശൗചാലയം പൊളിച്ചു മാറ്റിയിട്ട് നാളിതുവരെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുവാന്‍ നഗരം ഭരിക്കുന്ന മുനിസിപ്പാലിറ്റിക്ക് ആയിട്ടില്ല. ഇതിന് ഒരു മാറ്റം അത്യാവശ്യമാണെന്നും അതിനായി ഉടന്‍ തന്ന് സംവിധാനങ്ങള്‍ ഒരുക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...