കാ​ട്ടു​പ​ന്നി​യു​ടെ ആക്രമണത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നാ​പു​രം : കാ​ട്ടു​പ​ന്നി​യു​ടെ ആക്രമണത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് കൈത്താങ്ങായി വനംവകുപ്പ്. അ​ഞ്ച് ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചു. പ​നം​മ്പ​റ്റ കൈ​ലാ​സം പ​രി​ത്തി​വി​ള കി​ഴ​ക്ക​തി​ല്‍ സു​ക​മാ​ര​ന്‍ (69) ആണ് മരിച്ചത്. ​ടാ​പ്പിം​ഗ് ജോ​ലി​ക്കി​ടെ ആണ് കാട്ടുപന്നി ആക്രമിച്ചത്.​ധനസഹായം കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ വ​നം മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​നു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാണ്.

എം​എ​ല്‍​എ സു​ക​മാ​ര​ന്‍റെ വീ​ട്ടി​ല്‍ നേ​രി​ട്ടെ​ത്തി​ സുകുമാരന്‍റെ ഭാ​ര്യ ഭാ​ര്‍​ഗ​വി​ക്ക് ചെ​ക്ക് കൈ​മാ​റി​. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ ​ആ​ന​ന്ദ​വ​ല്ലി, ത​ല​വൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​എ​സ് ക​ലാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന​ന്തു പി​ള്ള , വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പു​ന​ലൂ​ര്‍ ഡി​എ​ഫ്‌ഒ എ ​ഷാ​ന​വാ​സ്, റേ​ഞ്ച് ഓ​ഫീ​സ​ര്‍ ദി​ലീ​ഫ്, ഡെ​പ്യൂ​ട്ടി റ​യി​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി ​ഗി​രി , കെ ​പി ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...