പാര്‍ട്ടി നടപടി അം​ഗീകരിക്കുന്നു ; നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തന്നെ സസ്പെന്‍ഡ് ചെയ്ത പാര്‍ട്ടി നടപടി അം​ഗീകരിക്കുകയാണെന്നും ഈ കേസില്‍ നിരപരാധിയാണെന്ന് ഉറച്ച ബോധ്യമുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍. ഇക്കാര്യം പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടി പറയുന്നത് അം​ഗീകരിക്കും. യുവതിയുടെ പീഡന പരാതിയില്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിനെ കോണ്‍ഗ്രസില്‍ നിന്നും 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എല്‍ദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു.

കെപിസിസി അധ്യക്ഷനുമായി ഇക്കാര്യത്തെപ്പറ്റി സംസാരിച്ചിരുന്നു. കേസ് പരി​ഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണം നടത്താനാകില്ല. ആരാണ് കുറ്റവാളിയെന്ന് കാലം തെളിയിക്കും. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. തന്റെ നിരപരാധിത്വം പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും എല്‍ദോസ് പ്രതികരിച്ചു. എല്‍ദോസിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അദ്ദേഹം കെപിസിസിക്ക് സമര്‍പ്പിച്ച വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ല എന്നാണ് കെ പി സി സി ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ല എന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്. അതു കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടി അനിവാര്യമാണെന്നും കോണ്‍​ഗ്രസ് വ്യക്തമാക്കുന്നു. ജാമ്യ ഉത്തരവില്‍ കോടതി അദ്ദേഹത്തിനു നല്‍കിയ ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ എം.ല്‍.എയ്ക്ക് അവകാശമുണ്ട്. കെപിസിസി അംഗമെന്ന നിലയിലാണ് കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ആറ് മാസക്കാലത്തേക്ക് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുന്നതെന്ന് കോണ്‍​ഗ്രസ് നേതൃത്വം വിശദീകരിക്കുന്നു.

എല്‍ദോസിന്റെ പാസ്പോര്‍ട്ട് ഇന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്‍ അഡ്വ.സുധീര്‍ കുറ്റ്യാണി പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കും. കേസുമായി മുന്നോട്ടു പോകും. പുതിയ കേസുകളെയടക്കം നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബശ്രീയുമായുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ

0
തിരുവനന്തപുരം: കെ-ഡിസ്ക് പദ്ധതികളിൽ നിന്ന് കുടുംബശ്രീയുടെ പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് സർക്കാർ...

ചോർന്നൊലിച്ച് കെട്ടിടങ്ങൾ ; പ്രതിഷേധവുമായി അലഹബാദ് സർവകലാശാലയിൽ വിദ്യാർഥികൾ

0
അലഹബാദ് : ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പ്രതിഷേധവുമായി...

പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്

0
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന്...

സ്കൂളുകളിൽ കുടിവെള്ളവും ശൗചാലയവുമില്ലെങ്കിൽ വിഡിയോ എടുത്ത് അയക്കാം ; പുതിയ പ്രചാരണത്തിന് സിജെപി

0
ന്യൂഡൽഹി : രാജ്യത്തെ ഗ്രാമീണ മേഖലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി...