വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാറിലാണ് സംഭവം. ചെന്നിത്തല, പ്രസാദം വീട്ടില്‍ വാസുദേവന്‍ നായര്‍ (ഭയങ്കരന്‍ അപ്പൂപ്പന്‍) (68)ആണ് അറസ്റ്റിലായത്. ഫെബ്രുവരി പതിനെട്ടാം തീയതി ആയിരുന്നു സംഭവം. മാവേലിക്കരയിലെ സ്വകാര്യ കോളേജിലേക്ക് പോകാന്‍ ബസ് കയറാന്‍ കല്ലുംമൂട് ജങ്ഷനിലേക്ക് ചെന്നിത്തല മഠത്തും പടി ജങ്ഷനില്‍ കൂടി നടന്നു വന്ന വിദ്യാര്‍ത്ഥിനിയെ തന്റെ സ്‌കൂട്ടറില്‍ കല്ലുമ്മൂട് ജങ്ഷനില്‍ ഇറക്കാം എന്ന് പറഞ്ഞു കയറ്റുകയും ശേഷം കടന്നു പിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി നടന്ന സംഭവം തന്റെ മാതാവിനോട് പറഞ്ഞപ്പോള്‍ അത് ചോദിക്കാന്‍ എത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും ആക്രമിച്ചതായും വിദ്യാര്‍ത്ഥിനി മാന്നാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ ഇതിനു മുന്‍പും സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ അടുത്ത് മോശമായ ഭാഷയില്‍ സംസാരിച്ചതായി ആരോപണം ഉയരുന്നുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച്‌ ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ അനില്‍കുമാര്‍, അഡിഷണല്‍ എസ് ഐമാരായ മധുസൂദനന്‍, ബിന്ദു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവ്, അരുണ്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...