മക്കളെയും അടൂര്‍ ആര്‍ഡിഒയെയും പ്രതി സ്ഥാനത്ത് നിര്‍ത്തി വൃദ്ധന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : മക്കളെയും അടൂര്‍ ആര്‍ഡിഒയെയും പ്രതി സ്ഥാനത്ത് നിര്‍ത്തി വൃദ്ധന്‍ ആത്മഹത്യ ചെയ്തു. മകന്‍, അടൂര്‍ ആര്‍ഡിഓ എന്നിവരെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാക്കി വീടിന്‍റെ ഭിത്തിയില്‍ കുറിപ്പ് എഴുതി വെച്ച ശേഷം വിമുക്തഭടന്‍ തീകൊളുത്തി മരിച്ചു. കോന്നി ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹര(81)ന്‍റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ വീടിന് ഉള്ളില്‍ കണ്ടെത്തിയത്. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. വീടിന്‍റെ ഭിത്തിയില്‍ പല ഭാഗത്തായി കുറിപ്പുകള്‍ എഴുതി വെച്ചിട്ടുണ്ട്.

മകള്‍ ബിന്ദു ഒന്നാം പ്രതി, മകന്‍ നിബില്‍ രണ്ടാം പ്രതി, അടൂര്‍ ആര്‍ഡിഓ മുരളീധരന്‍ മൂന്നാം പ്രതി എന്നിങ്ങനെയാണ് ഭിത്തിയില്‍ കുറിച്ചിട്ടുള്ളത്. 11 വര്‍ഷം ആര്‍മിയില്‍ ജോലി ചെയ്തുവെന്നും അതിന് ശേഷം 2016 വരെ സൗദി അറേബ്യയില്‍ ജോലി ചെയ്തുവെന്നും കുറിപ്പിലുണ്ട്. മൃതദേഹം ഏറെക്കുറെ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വാര്‍ധക്യ സഹജമായ അസുഖം ഉണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പുകളില്‍ നിന്ന് വ്യക്തമാണ്. മൂന്നര ഏക്കര്‍ വസ്തുവുണ്ടായിരുന്ന തനിക്ക് ഇപ്പോള്‍ രണ്ട് സെന്‍റ് മാത്രമാണുള്ളത്. വരുമാനം ഒന്നുമില്ല. ജൂലൈ മാസം വരെ മകള്‍ പണം തന്നിരുന്നു. അതിന് ശേഷം പണം കിട്ടാതെ വന്നപ്പോള്‍ ആര്‍ഡിഓയ്ക്ക് പരാതി നല്‍കി. നടപടിയുണ്ടായില്ലെന്നും കുറിപ്പില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...