വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ച സംഭവം ; പരാതിയില്ലെന്ന് അമ്മ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചവറയില്‍ തന്നെ മര്‍ദിച്ചതില്‍ പരാതിയില്ലെന്ന് അമ്മ. തന്നെ ക്രൂരമായി മര്‍ദിച്ചിട്ടില്ലെന്ന് ചവറ സ്വദേശി ഓമന പറഞ്ഞു. എന്റെ മകനെ എനിക്ക് ആവശ്യമുണ്ടെന്നും ആശുപത്രി കിടക്കയില്‍ നിന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.’എന്നെ തള്ളി താഴെയിട്ടുള്ളൂ, അവനാ എന്നെ ഇപ്പോള്‍ നോക്കുന്നത്. എനിക്ക് ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. എനിക്കൊരു പരാതിയുമില്ല’- ഓമന പറഞ്ഞു. പോലീസിനോടും ഇതെ കാര്യം തന്നെയാണ് അമ്മ മൊഴിയായി നല്‍കിയത്.  ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.

84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തായത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദ്ദനമേറ്റിരുന്നു. അയല്‍വാസിയായ ഒരു വിദ്യാര്‍ത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടന്‍.

നേരത്തെയും സമാനമായ രീതിയില്‍ മദ്യപിച്ചെത്തി ഇയാള്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെയും സമാനമായ രീതിയില്‍ മര്‍ദ്ദനമുണ്ടായിരുന്നുവെന്നും ഇടപെടാന്‍ ശ്രമിക്കുമ്ബോള്‍ മര്‍ദ്ദിച്ചില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കുന്നത് പതിവാണെന്നും പഞ്ചായത്തംഗവും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...