മരിച്ചു പോയ വൃദ്ധയുടെ പെന്‍ഷന്‍ തട്ടിയെടുത്തു ; സഹകരണബാങ്കിലെ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

പ​ന്തീ​രാ​ങ്കാ​വ് : മരിച്ചു പോയ വൃദ്ധയുടെ പെന്‍ഷന്‍ തട്ടിയെടുത്തു, സഹകരണബാങ്കിലെ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. മ​രി​ച്ച​യാ​ളു​ടെ പേ​രി​ല്‍ ഒ​മ്പ​ത് മാ​സ​ത്തോ​ളം ബാ​ങ്ക് ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍​റ്​ ക്ഷേ​മ പെ​ന്‍​ഷ​ന്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രു​ള്‍​പ്പെ​ടെ പ​ല​രു​ടെ​യും പ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്നു. പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന്​ വി​ധ​വ പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചി​രു​ന്ന പാ​റോ​ല്‍ സ​രോ​ജി​നി​യു​ടെ പേ​രി​ലു​ള്ള പെ​ന്‍​ഷ​നാ​ണ് ഒ​മ്പ​തു മാ​സ​ത്തോ​ളം ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍​റ്​ ത​ട്ടി​യെ​ടു​ത്ത​ത്. 2020 ഒ​ക്ടോ​ബ​റി​ല്‍ സ​രോ​ജി​നി മ​രി​ച്ചി​രു​ന്നു. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ബ​ന്ധു​ക്ക​ള്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ല്‍​കി വാ​ങ്ങു​ക​യും ചെ​യ്തു. സ​രോ​ജി​നി​യു​ടെ മ​ര​ണ​ശേ​ഷം വീ​ട്ടി​ലേ​ക്കു​ള്ള പെ​ന്‍​ഷ​ന്‍ നി​ല​ച്ചി​രു​ന്നു. ആ​ഴ്ച​ക​ള്‍​ക്ക് മുന്‍പ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ​രോ​ജി​നി​യു​ടെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച്‌ അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ തു​ക തി​രി​കെ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷ​വും പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന വി​വ​രം മ​ക്ക​ള്‍ അ​റി​യു​ന്ന​ത്.

പെ​ന്‍​ഷ​ന്‍ ത​ങ്ങ​ള്‍ വാ​ങ്ങു​ന്നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ മ​റു​പ​ടി​യെ തു​ട​ര്‍​ന്നാ​ണ് ഒ​മ്പത് മാ​സ​മാ​യി പെ​രു​മ​ണ്ണ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴി വി​ത​ര​ണം ചെ​യ്ത പ​ണം ക​ല​ക്ഷ​ന്‍ ഏ​ജ​ന്‍​റ്​ ത​ട്ടി​യ​താ​യി ബോ​ധ്യ​മാ​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ര്‍​ധ​ക്യ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​താ​യി നി​ര്‍​ധ​ന​രാ​യ മ​റ്റ് ചി​ല​രും പ​രാ​തി​യു​മാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. വി​വാ​ദ​മാ​യ​തോ​ടെ ഏ​ജ​ന്‍​റ്​ കൈ​പ്പ​റ്റി​യ തു​ക തി​രി​കെ അ​ട​ച്ച്‌ ത​ല​യൂ​രാ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​നെ തു​ട​ര്‍​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ക​ല​ക്​​ഷ​ന്‍ ഏ​ജ​ന്‍​റ്​ കോ​ട്ടാ​യി ഗോ​പാ​ല​കൃ​ഷ്ണ​നെ സേ​വ​ന​ത്തി​ല്‍​നി​ന്ന് മാ​റ്റി നി​ര്‍​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​താ​യും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും പെ​രു​മ​ണ്ണ സ​ര്‍​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...