സംസ്ഥാനത്ത് പച്ചക്കറിക്കു പുറമേ പലവ്യഞ്ജങ്ങൾക്കും തീവില

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്കു പുറമേ അരി ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങളുടെയും വില കുതിക്കുന്നു. ഉപ്പിനു വരെ വില കൂടി. കുറുവ അരിക്കു കിലോഗ്രാമിനു 31 മുതൽ 33 വരെ വിലയുണ്ടായിരുന്നത് 35 മുതൽ 37 രൂപ വരെ എത്തി. മട്ട അരിയുടെ വിലയിലും വർധനയുണ്ട്. സാധാരണ മട്ട അരിക്കു കിലോഗ്രാമിനു 2 രൂപ കൂടി 38 രൂപയിലെത്തിയപ്പോൾ കുറച്ച് നീളം കൂടിയ ഇനത്തിനു (വടിയരി) 8 രൂപവരെ വർധിച്ചു 46 മുതൽ 48 രൂപ വരെയായി. ഉപ്പിനു കിലോ ഗ്രാമിനു 10 രൂപ ഉണ്ടായിരുന്നത് 2 മുതൽ 3 വരെ വർധിച്ചു. വറ്റൽ മുളകിനു കഴിഞ്ഞ ആഴ്ച 140 രൂപയായിരുന്നത് 160 രൂപയായി.

പച്ചക്കറി വിലയിൽ വൻവർധയാണ് ഉണ്ടായത്. മുരിങ്ങക്കായ കിലോഗ്രാമിനു 340 രൂപവരെയായി. മറ്റിനങ്ങളുടെ വില കിലോഗ്രാം നിരക്കിൽ. തക്കാളി (90.00), പച്ചമുളക് (70.00), പച്ചമുളക് ഉണ്ട (100.00), കാബേജ് (55.00), കോളിഫ്ലവർ (70.00), സവാള (42.00), വഴുതന (72.00), വെണ്ട (100.00), പയർ (60.00), കാപ്സിക്കം (100.00), വെള്ളരി (60.00), ഇളവൻ (40.00), ബീറ്റ് റൂട്ട് (80.00), കാരറ്റ് (80.00), കറിവേപ്പില (65.00). അരി ഉൾപ്പെടെ പല സാധനങ്ങളുടെയും വില കൂടുമ്പോഴും സപ്ലൈകോ ഔട്‌ലെറ്റുകളിൽ പലതും സ്റ്റോക്കില്ല. അരി, മമ്പയർ, വറ്റൽ മുളക്, ഉഴുന്ന്, തുവര പരിപ്പ് തുടങ്ങിയവയാണ് പലയിടത്തും ഇല്ലാത്തത്. സാധനങ്ങൾ അടുത്ത ദിവസം എത്തുമെന്ന മറുപടിയാണ് ഔട്‌ലെറ്റുകളിൽ നിന്ന് ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...