മുതിര്‍ന്നവര്‍ക്ക് വായനാമത്സരം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുസ്തകങ്ങളിലൂടെ അറിവു നേടുവാന്‍ ഇന്നത്തെ തലമുറ തയ്യാറാകുന്നില്ലെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്എം.വി വിദ്യാധരന്‍ പറഞ്ഞു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ റാന്നിയില്‍ നടത്തിയ മുതിര്‍ന്നവര്‍ക്കുള്ള വായനാമത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ തലമുറ അറിവുകള്‍ നേടുന്നതിനായി സമയം ചിലവഴിച്ചതു നാട്ടിലെ ലൈബ്രറികള്‍ വഴിയാണ്. പുതുതലമുറ ഇത് പാടെ അവഗണിക്കുകയാണ്.നാടിനേയും സമൂഹത്തേയും അറിഞ്ഞ് പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദേഹം ചൂണ്ടികാട്ടി. പി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു.

കൃഷ്ണകുറപ്പ്,ലീലാ ഗംഗാധരന്‍, പി.കെ പ്രഭാകരന്‍,പി.ആര്‍ ജനാര്‍ദ്ധനന്‍,തോമസ് മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.”അക്ഷരമാണ് ലഹരി,ജീവിതമാണ് ലഹരി” എന്ന വിഷയത്തില്‍ എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ ബിജു ഫിലിപ്പും വൈദ്യുതി സ്വകാര്യ വത്ക്കരണത്തെപ്പറ്റി ടി.ജെ ബാബുരാജും ക്ലാസുകള്‍ നയിച്ചു.തലച്ചോറിലെ ഗ്രന്ഥികളെ ഉണര്‍ത്താനും ഉത്തേജിപ്പിക്കാനും വായന കൊണ്ടുകഴിയുമെന്നും കുട്ടികളുടെ ലഹരി വായനയാക്കി മാറ്റാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും അദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...