തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു. മലയിന്‍കീഴ് വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് എതിരെവന്ന സ്കൂട്ടറില്‍ ഇടിച്ച ശേഷം പ്രചാരണ വാഹനത്തില്‍ ഇടിച്ച് കയറുകയായിരുന്നു. കണ്ടല സ്വദേശി വിഷ്ണു, മണപ്പുറം സ്വദേശി പ്രസന്നകുമാര്‍ എന്നിവരാണ് മരിച്ചത്. ബൈക്ക് തിരുവനന്തപുരം ഭാഗത്ത് നിന്ന് വരികയായിരുന്നു.
കാട്ടാക്കട മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണ വാഹനത്തിലാണ് ബൈക്ക് ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണ്.