പത്തനംതിട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതലക്കാരും അവരുടെ ചുമതലകളും

For full experience, Download our mobile application:
Get it on Google Play

വരണാധികാരി (റിട്ടേണിംഗ് ഓഫീസര്‍)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സമയബന്ധിതമായി ഏകോപിപ്പിക്കുന്നത് വരണാധികാരിയാണ്. ജില്ലയിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പരിശീലനം, അടിസ്ഥാന സൗകര്യങ്ങള്‍, പ്രചാരണം, വോട്ടര്‍ ബോധവത്ക്കരണം, സ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഇരട്ട വോട്ട് തടയുക തുടങ്ങി തെരഞ്ഞെടുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും വരണാധികാരിയാണ്.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍
വരണാധികാരിക്ക് തൊട്ടുതാഴെയാണ് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ സ്ഥാനം. നാമനിര്‍ദേശ പത്രിക സമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂര്‍ണ നിയന്ത്രണം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കാണ്. ഈ ചുമതല മണ്ഡലത്തില്‍ നിര്‍വഹിക്കുന്നത് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായ സി പദ്മചന്ദ്രകുറുപ്പാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം വരെ സൂപ്രണ്ടുമാരും ക്ലാര്‍ക്കുമാരും ടൈപ്പിസ്റ്റുമടങ്ങുന്ന ഡെപ്യൂട്ടി കളക്ടറുടെ ഓഫീസാണ് നിയന്ത്രിക്കുന്നത്.

ഉപ വരണാധികാരികള്‍ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍)
പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി, തിരുവല്ല, അടൂര്‍, ആറന്മുള, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. ഈ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി ഏഴ് ഉപവരണാധികാരികളാണുള്ളത്. ജില്ലാ ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഈ തസ്തികയില്‍ വരുന്നത്. ഓരോ നിയോജക മണ്ഡലത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നത് ഇവരാണ്.

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നിരീക്ഷകരെ അയയ്ക്കുന്നത്. പൊതുനിരീക്ഷണം, ചെലവ് നിരീക്ഷണം, പോലീസ് നിരീക്ഷണം തുടങ്ങി ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതു നിരീക്ഷിക്കാനായും ഓരോ ചുമതലക്കാര്‍ ഉണ്ടാകും. പൊതുനിരീക്ഷകനായി അരുണ്‍ കുമാര്‍ കേംഭവി ഐഎഎസും പോലീസ് നിരീക്ഷകയായി എച്ച് രാംതലെഗ്ലിയാന ഐപിഎസും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി കമലേഷ് കുമാര്‍ മീണ ഐഎആര്‍എസും പ്രവര്‍ത്തിച്ചുവരുന്നു.

സെക്ടറല്‍ ഓഫീസര്‍മാര്‍
പോളിംഗ് സ്റ്റേഷന്‍ ക്രമീകരിക്കുക, ക്രമസമാധാനം ഒരുക്കുക, വോട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുക, വോട്ടിംഗ് യന്ത്രം കേടായാല്‍ പുതിയ യന്ത്രം എത്തിക്കുക തുടങ്ങി പോളിംഗ് സ്റ്റേഷനുമായി ബന്ധപ്പെട്ട ജോലികളെല്ലാം സെക്ടറല്‍ ഓഫീസര്‍മാരാണ് കൈകാര്യം ചെയ്യുന്നത്. വോട്ടിംഗ് ദിവസം നിശ്ചിത ഇടവേളകളില്‍ വോട്ടിംഗ് നില തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതും ഇവരാണ്. ഒരു സെക്ടറില്‍ 10 പോളിംഗ് ബൂത്തുകളാണുള്ളത്. 10 ല്‍ കൂടുതല്‍ ബൂത്തുള്ള സെക്ടറുകളില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരേയും നിയമിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...