വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അടിപിടി കേസിൽ അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പോലീസ് ധരിപ്പിച്ച വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്ത പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. വെള്ളിയാഴ്ച അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. റബീഹിനൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

കൂടെ 3 പോലീസുകാരും ഉണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു. റബീഹിനെ പിടിക്കാൻ പിന്നാലെ പോലീസ് ഓടിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഒരു വശം കടന്നാണ് റബീഹ് ഓടിയത്. ഒരാൾ അഗ്നിരക്ഷാസേനാ ഓഫിസിന്റെ സമീപം വഴി റെയിൽപാളം ചാടി കടന്ന് ഓടുന്നത് കണ്ടവരുമുണ്ട്. റബീഹിനെ പിടിക്കാൻ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...