ഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ 2022-’23 സാമ്പത്തികവർഷത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 1294 കോടി രൂപയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിഷൻ വാർഷികസംഭാവന റിപ്പോർട്ട് പങ്കിട്ടത്. മുൻ സാമ്പത്തികവർഷത്തിൽ 2800 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകളാണ് വിറ്റഴിച്ചത്. ഇതിൽ 1294 കോടി രൂപയാണ് ബി.ജെ.പി.ക്ക് കിട്ടിയത്. വിറ്റഴിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ 46 ശതമാനം.കോൺഗ്രസിന് കഴിഞ്ഞ സാമ്പത്തികവർഷം ബോണ്ടുകളിലൂടെ 171 കോടി രൂപ ലഭിച്ചു.
വിറ്റഴിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ 6.11 ശതമാനം. ബോണ്ടുകൾക്കുപുറമേ സംഘടനകൾ, പാർട്ടി അംഗങ്ങൾ, വ്യക്തികൾ, ഇലക്ടറൽ ട്രസ്റ്റുകൾ തുടങ്ങി വിവിധ സ്രോതസ്സുകളിൽനിന്ന് കോൺഗ്രസിന് 80 കോടി രൂപയാണ് സംഭാവനയായി കിട്ടിയത്. എന്നാൽ, ബി.ജെ.പി.ക്ക് ഈയിനത്തിൽ 720 കോടി രൂപ കിട്ടി.