തിരഞ്ഞെടുപ്പ് ബോണ്ട് ; 1294 കോടി രൂപ നേടി ബി.ജെ.പി. മുന്നിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ 2022-’23 സാമ്പത്തികവർഷത്തിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 1294 കോടി രൂപയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കമ്മിഷൻ വാർഷികസംഭാവന റിപ്പോർട്ട് പങ്കിട്ടത്. മുൻ സാമ്പത്തികവർഷത്തിൽ 2800 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകളാണ് വിറ്റഴിച്ചത്. ഇതിൽ 1294 കോടി രൂപയാണ് ബി.ജെ.പി.ക്ക് കിട്ടിയത്. വിറ്റഴിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ 46 ശതമാനം.കോൺഗ്രസിന് കഴിഞ്ഞ സാമ്പത്തികവർഷം ബോണ്ടുകളിലൂടെ 171 കോടി രൂപ ലഭിച്ചു.

വിറ്റഴിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ 6.11 ശതമാനം. ബോണ്ടുകൾക്കുപുറമേ സംഘടനകൾ, പാർട്ടി അംഗങ്ങൾ, വ്യക്തികൾ, ഇലക്ടറൽ ട്രസ്റ്റുകൾ തുടങ്ങി വിവിധ സ്രോതസ്സുകളിൽനിന്ന് കോൺഗ്രസിന് 80 കോടി രൂപയാണ് സംഭാവനയായി കിട്ടിയത്. എന്നാൽ, ബി.ജെ.പി.ക്ക് ഈയിനത്തിൽ 720 കോടി രൂപ കിട്ടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരാൻ മണ്ണിടിച്ചിൽ ; പ്രദേശത്ത് മഴ തുടരുന്നതിൽ ആശങ്ക

0
തൃശൂർ : കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മണ്ണിടിച്ചിൽ. ചെറിയതോതിലാണ് മണ്ണിടിച്ചിലെന്നാണു...

ഇ.ഡി. ആക്രമണക്കേസ് ; എം.വി. ഗോവിന്ദൻ അടക്കമുള്ള സി പി എം നേതാക്കളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട് പരിശോധിക്കാനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

വ്യാജ സ്വർണം പണയപ്പെടുത്തി തട്ടിപ്പിന് ശ്രമം ; രണ്ടുപേർ അറസ്റ്റിൽ

0
കോഴിക്കോട്: കോഴിക്കോട് വ്യാജ സ്വർണം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ...

മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം ; ജില്ലാ കളക്ടറുടെ...

0
എറണാകുളം : എറണാകുളം മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍...