കൈയിൽ റോസാപ്പൂവ് പച്ചകുത്തും, മോഷണം നടത്തിയ ശേഷം വീഡിയോ പോസ്റ്റ് ചെയ്യും ; പിന്നാലെ തെളിഞ്ഞത് നിരവധി കേസുകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഒരൊറ്റ സംഘത്തെ പിടികൂടിയതു വഴി നിരവധി ബൈക്ക് മോഷണ കേസുകള്‍ക്കും മൊബൈൽ ഫോണ്‍ പിടിച്ചുപറികള്‍ക്കും തുമ്പുണ്ടാക്കിയിരിക്കുകയാണ് ഡൽഹി പോലീസ്. റോസ് ഗ്യാങ് എന്ന അറിയപ്പെട്ടിരുന്ന യുവാക്കളുടെ സംഘം കൃത്യമായ ആസൂത്രങ്ങളോടെ നടത്തിയ മറ്റൊരു മോഷണ ശ്രമത്തിനിടെ പൊലീസിന്റെ കൈകളിലേക്ക് വന്നുചാടുകയായിരുന്നു. സംഘത്തിന്റെ തലവൻ ഇപ്പോഴും കാണാമറയത്താണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

സംഘത്തിലെ എള്ളാവരുടെയും വലത്തേ കൈയിൽ റോസാ പൂവിന്റെ ചിത്രം പച്ച കുത്തിയിരിക്കും. നിഖിൽ പുരി, രോഹിത്, ദീപക്, ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക് മോഷണമായാലും മൊബൈൽ ഫോണ്‍ തട്ടിപ്പറിക്കുന്നതായാലും എല്ലാ കുറ്റകൃത്യങ്ങളുടെയും വീഡിയോ ചിത്രീകരിച്ച് അത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‍ലോഡ് ചെയ്യും. ജനങ്ങളിൽ ഭീതി പരത്തുന്നതിന് വേണ്ടിയാണത്രെ ഇത്. ഇനിയും പിടികിട്ടാനുള്ള സംഘത്തലവൻ നിരവധി ക്രിമിനൽ കേസുകളിൽ പിടികിട്ടാനുള്ളയാളാണ്.

വ്യാഴാഴ്ച അറസ്റ്റിലായപ്പോൾ മോഷ്ടിച്ചെടുത്ത എട്ട് ബൈക്കുകള്‍, മൂന്ന് മൊബൈൽ ഫോണുള്‍, ക്രിമിനൽ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മറ്റൊരു ബൈക്ക് തുടങ്ങിയവയെല്ലാം കണ്ടെടുത്തു. കനയ്യ നഗറിൽ ഒരു ബൈക്ക് മോഷണത്തിന് സംഘം പദ്ധതിയിടുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...