എസ്‌ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ്‌ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഹിയറിംഗ് ഒഴിവാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎല്‍ഒമാരെ നിയമിക്കണമെന്നും സിപിഐഎം പ്രതിനിധി എം വിജയകുമാര്‍ പറഞ്ഞു.

വോട്ടറാണെന്ന് തെളിയിക്കാന്‍ ജാതി മാനദണ്ഡമാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹാജരാക്കേണ്ട രേഖകളുടെ പട്ടികയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിനിധിയുടെ വിമര്‍ശനം. ബന്ധുക്കള്‍ മുഖേന രേഖകള്‍ ഹാജരാക്കാന്‍ അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗത്തില്‍ ഓണ്‍ലൈന്‍ ഹിയറിങ് പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കി. ജില്ലാ മണ്ഡല അടിസ്ഥാനത്തില്‍ ബിഎല്‍എമാരെ നിയമിക്കാനും സാധിക്കുമെന്ന് കമ്മീഷന്‍ യോഗത്തില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...