തെരഞ്ഞെടുപ്പ് കമ്മിഷന്‍ നാഷണല്‍ മീഡിയ അവാര്‍ഡ് 2023 ന് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസിഐ) നാഷണല്‍ മീഡിയ അവാര്‍ഡ് 2023 ന് മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. വോട്ടര്‍മാരുടെ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനുമുള്ള 2023-ലെ മികച്ച പ്രചാരണത്തിനാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. പ്രിന്റ് മീഡിയ, ഇലക്ട്രോണിക് (ടെലിവിഷന്‍, റേഡിയോ) മീഡിയ, ഓണ്‍ലൈന്‍ (ഇന്റര്‍നെറ്റ്)/സോഷ്യല്‍ മീഡിയ എന്നിവയ്ക്ക് ഓരോന്ന് വീതം നാല് അവാര്‍ഡുകള്‍ ഉണ്ടായിരിക്കും.
തെരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഐടി ആപ്ലിക്കേഷനുകള്‍, സവിശേഷമായ/ ഒറ്റപ്പെട്ട പോളിംഗ് സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലൂടെ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നിവയിലൂടെ തെരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് മീഡിയ സ്ഥാപനങ്ങള്‍ നല്‍കുന്ന മികച്ച സംഭാവനകളെ അംഗീകരിക്കുന്നതിനാണ് അവാര്‍ഡുകള്‍. പ്രശസ്തി പത്രം അടങ്ങിയ പുരസ്‌കാരങ്ങള്‍ ദേശീയ വോട്ടേഴ്സ് ദിനമായ 2024 ജനുവരി 25-ന് വിതരണം ചെയ്യും.

എല്ലാ നോമിനേഷനുകളും ഇസിഐ തലത്തില്‍ കൃത്യമായി രൂപീകരിച്ച ജൂറി/കമ്മിറ്റി പരിഗണിക്കും. വോട്ടര്‍ ബോധവല്‍ക്കരണ കാമ്പയിന്റെ ഗുണനിലവാരം, കവറേജിന്റെ വ്യാപ്തി/ അളവ്, തെളിവുകള്‍ തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. എന്‍ട്രികള്‍ പ്രസക്തമായ കാലയളവില്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്തിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി ഒഴികെയുള്ള ഭാഷകളില്‍ സമര്‍പ്പിക്കുന്ന എന്‍ട്രികള്‍ക്ക് അനുബന്ധ ഇംഗ്ലീഷ് വിവര്‍ത്തനം ആവശ്യമാണ്. പരാജയപ്പെട്ടാല്‍ നിരസിക്കപ്പെടും. എന്‍ട്രികള്‍ 2023 ഡിസംബര്‍ 10 നകം അണ്ടര്‍ സെക്രട്ടറി (കമ്മ്യൂണിക്കേഷന്‍), ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍, നിര്‍വചന സദന്‍, അശോക റോഡ്, ന്യൂഡല്‍ഹി 110001 എന്ന വിലാസത്തില്‍ ലഭിക്കണം. മറ്റ് വിശദാംശങ്ങള്‍ https://eci.gov.in/ എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഇമെയില്‍ – [email protected]. ഫോണ്‍ : 011-23052131

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...