ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യരണ്ട് ഘട്ടങ്ങളിലെ വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒന്നാംഘട്ടത്തിൽ 66.14 ശതമാനവും രണ്ടാംഘട്ടത്തിൽ 66.71 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.വോട്ടിങ് ശതമാനം ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തിൽ കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പടെ 88 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ഇതിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് ശതമാനം പുറത്തു വിട്ടിരിക്കുന്നത്. പോളിങ് സംബന്ധിച്ച് ഏകദേശ കണക്കുകൾ മാത്രമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സൈറ്റിൽ നിന്നടക്കം ലഭിച്ചിരുന്നത്.

ഇതിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിപക്ഷത്ത് നിന്നടക്കം ഉയർന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നായിരുന്നു വിഷയത്തിൽ ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ കൃത്രിമത്വം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു.ആദ്യ ഘട്ടത്തിൽ 66.2 ശതമാനമാണ് പുരുഷന്മാരുടെ വോട്ട്, സ്ത്രീ വോട്ടർമാരുടെ എണ്ണം 66.07 ശതമാനവും. 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ നാല് ശതമാനത്തോളം കുറവ് ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമുണ്ട്.
അതേസമയം, ജമ്മു-കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിൽ വോട്ടെടുപ്പ് തീയതി മാറ്റി. മേയ് ഏഴിന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മേയ് 25ന് നടക്കും. കാലാവസ്ഥാ വ്യതിയാനമുൾപ്പടെ ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്പാർട്ടികളടക്കം രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടു : പ്രതിഷേധം ശക്തം

0
റാന്നി : നിർമ്മാണം പുരോഗമിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടത്...

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...