തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം : പരിശീലന പരിപാടി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിന്റെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ ആയ ഫിനാന്‍സ് ഓഫീസര്‍ കെ ജി ബിനു നേതൃത്വം നല്‍കി. സ്ഥാനാര്‍ഥികളുടെ ദൈനംദിന ചെലവ് രജിസ്റ്റര്‍ പരിപാലിക്കേണ്ടതിന്റെ ആവശ്യകത, എഴുതേണ്ട വിധം എന്നിവ സ്റ്റേറ്റ് മാസ്റ്റര്‍ ട്രെയിനറായ രജീഷ് നാഥ് വിശദീകരിച്ചു. സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ചെലവ് ഒബ്സര്‍വര്‍ എം മോഹന്‍ ബാബുവിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 28, ഏപ്രില്‍ ഒന്ന്, ആറ് തീയതികളില്‍ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും യോഗം രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ദൈനംദിന ചെലവ് രജിസ്റ്ററും അനുബന്ധരേഖയും സഹിതം സ്ഥാനാര്‍ഥികള്‍ ഹാജരാകണം. ഓരോ നിയമസഭ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍, അക്കൗണ്ടിംഗ് ടീം അംഗങ്ങള്‍ എന്നിവര്‍ തയ്യാറാക്കുന്ന ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററുമായി സ്ഥാനാര്‍ഥികളുടെ രജിസ്റ്റര്‍ ഒത്തു നോക്കുകയും പോരായ്മ നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ പരിഹരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...