തിരഞ്ഞെടുപ്പ് പരാജയം ; സർക്കാരിന് സി.പി.എമ്മിന്റെ തിരുത്തൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് സർക്കാരിന്റെ പ്രവർത്തനങ്ങളും കാരണമാണെന്ന സി.പി.എം. സംസ്ഥാനസമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടിക്ക് തീരുമാനം. എങ്ങനെ തിരുത്തണമെന്ന് സി.പി.എം. നിശ്ചയിക്കും. ഇതിനായി സംസ്ഥാനസെക്രട്ടേറിയറ്റ് കർമരേഖ തയ്യാറാക്കി സർക്കാരിന് നൽകും. സാധാരണജനങ്ങളുടെ ആവശ്യത്തിനും പ്രശ്നങ്ങൾക്കും ഊന്നൽ നൽകി സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണന നിശ്ചയിക്കാനാണ് പാർട്ടിയുടെ തീരുമാനം. ജനങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങൾക്കു മുമ്പിൽ സമ്മതിച്ചു. രണ്ടുരീതിയിലുള്ള പ്രവർത്തനപദ്ധതിയാണ് സി.പി.എം തയ്യാറാക്കുന്നത്.

ഒന്ന് സംഘടനാതലത്തിലും രണ്ടാമത്തെ സർക്കാർതലത്തിലും നടപ്പാക്കേണ്ടതാണ്. സാമ്പത്തിക പരിമിതികൾക്കിടയിൽനിന്നുകൊണ്ട് ജനക്ഷേമസർക്കാരായി മാറാനുള്ള കർമരേഖയാണ് സെക്രട്ടേറിയറ്റ് തയ്യാറാക്കുന്നത്. ക്ഷേമപെൻഷന്റെയും സർക്കാർജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശ്ശിക തീർക്കലിനാകും മുൻഗണന. ഓരോ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിശോധിച്ച് അതിൽനിന്ന് സർക്കാർ ഇടപെടലിന് മുൻഗണന നിശ്ചയിച്ചുനൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...