തിരുവനന്തപുരം: ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും മുടങ്ങിയത് തിരഞ്ഞെടുപ്പിൽ അടിസ്ഥാനജനവിഭാഗങ്ങൾ ഇടതുപക്ഷത്തിൽനിന്ന് അകന്നുപോകാൻ കാരണമായെന്ന വിലയിരുത്തലിൽ സർക്കാർ പരിഹാരക്രിയയിലേക്ക്. കർഷകർക്കും ജീവനക്കാർക്കും പെൻഷകാർക്കുമെല്ലാമുള്ള കുടിശ്ശിക കൊടുത്തുതീർക്കാനുള്ള പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തി. ചട്ടം 300 അനുസരിച്ചുള്ള പ്രത്യേക പ്രമേയമായാണ് സർക്കാരിന്റെ ‘ക്ഷേമമുഖം’ വീണ്ടെടുക്കുന്ന കർമരേഖ മുഖ്യമന്ത്രി അവതരിപ്പിച്ചത്. ക്ഷേമപെൻഷൻ തുക വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമാനുകൂല്യങ്ങൾ ജനങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യണമെന്നകാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ട് ഈ കുടിശ്ശികനിവാരണം ഒരു സമയബന്ധിത പരിപാടിയായി ഏറ്റെടുത്ത് നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.