തെരഞ്ഞെടുപ്പ് അറിയിപ്പുകള്‍ – സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് – പോസ്റ്റല്‍ ബാലറ്റ് അപേക്ഷ

For full experience, Download our mobile application:
Get it on Google Play

സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന്
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24ന് രാവിലെ 10 മുതല്‍ അതാത് മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തില്‍ നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.

പോസ്റ്റല്‍ ബാലറ്റ് അപേക്ഷ സമര്‍പ്പിക്കണം
തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ചിരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്ന അതാത് പരിശീലന കേന്ദ്രത്തിലോ താലൂക്ക് ഓഫീസുകളിലോ മാര്‍ച്ച് 24, 25, 26 തീയതികളില്‍ ഫോം 12ല്‍ സമര്‍പ്പിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

വോട്ടിംഗ് മെഷീനില്‍ ബ്രെയിലി ലിപിയും
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഴ്ച പരിമിതി ഉള്ളവര്‍ക്ക് ബ്രെയിലി ലിപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തും. 85 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്നും വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് അവസരവും ലഭിക്കും. ഹോം വോട്ടിങ്ങിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ 12 ഡി ഫോറം ബി.എല്‍.ഒ.മാര്‍ വഴി വരണാധികാരിക്ക് സമര്‍പ്പിക്കാം. ഭിന്നശേഷി സൗഹൃദമായി വോട്ടെടുപ്പ് നടപ്പിലാക്കുന്നതിന് പോളിംഗ് ബൂത്ത് സജ്ജീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക റാമ്പും വീല്‍ചെയറും കുടിവെള്ളവും ഉറപ്പുവരുത്തും.

കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂം ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും പരാതി അറിയിക്കുന്നതിനും പൊതുജനങ്ങള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കും കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. 24 മണിക്കൂറൂം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ടോള്‍ ഫ്രീ നമ്പര്‍ – 1090, ഫോണ്‍- 0468 2990599.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...