തെരഞ്ഞെടുപ്പ് അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട ജില്ലയില്‍ 9074 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ (മാര്‍ച്ച് 25) നീക്കം ചെയ്തത് 9074 പ്രചാരണ സാമഗ്രികള്‍. 8130 പോസ്റ്റര്‍, 371 ബാനര്‍, 573 മറ്റ് പ്രചരണ ബോര്‍ഡ് എന്നിവയാണ് നീക്കം ചെയ്തത്. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ഡി എം ഡെപ്യൂട്ടി കളക്ടര്‍ ജി സുരേഷ് ബാബു, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

സി-വിജില്‍ ആപ്പിലൂടെ ലഭിച്ചത് 3173 പരാതി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി-വിജില്‍ മൊബൈല്‍ ആപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ (വ്യാഴം) ഇതുവരെ ലഭിച്ചത് 3173 പരാതി. 3149 പരാതിക്ക് നടപടി സ്വീകരിച്ചു. ജില്ലാ കണ്‍ട്രോള്‍ റൂമില്‍ സി വിജില്‍ ആപ്പ് മുഖേന ലഭ്യമാകുന്ന പരാതി ബന്ധപ്പെട്ട ഫീല്‍ഡ് യൂണിറ്റിലേയ്ക്ക് കൈമാറി 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വിവരം സി-വിജില്‍ സംവിധാനത്തിലൂടെ അറിയിക്കാം. ആപ്ലിക്കേഷനില്‍ തത്സമയ ചിത്രം, രണ്ടു മിനിറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോ, ശബ്ദരേഖ എന്നിവ നല്‍കാനാകും. ആപ്പ് വഴി ലഭിക്കുന്ന പരാതി കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കളക്ടറേറ്റിലെ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് സ്വന്തം പേര് വിവരം വെളിപ്പെടുത്തിയും അല്ലാതെയും വിവരം നല്‍കാം. പരാതി ഉടന്‍തന്നെ നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് എന്നീ ടീമുകളാണ് പരാതികള്‍ക്ക് നടപടിയെടുക്കുന്നത്.

അച്ചടിശാല ഉടമസ്ഥര്‍ സത്യവാങ്മൂലം സൂക്ഷിക്കണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അച്ചടിശാല ഉടമസ്ഥര്‍ പ്രചരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യാന്‍ സത്യവാങ്മൂലം വാങ്ങി സ്ഥാപനത്തില്‍ സൂക്ഷിക്കണം. നിയോജക മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാര്‍ഥിയോ ഏജന്റോ പൊളിറ്റിക്കല്‍ പാര്‍ട്ടിയോ പോസ്റ്റര്‍, ബാനര്‍, മറ്റ് പ്രചരണ സാമഗ്രി എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്ന പരിചിതരായ രണ്ട് വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം സ്ഥാപനത്തില്‍ സൂക്ഷിക്കണം. പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികയില്‍ പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേര്, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേര്, മേല്‍വിലാസം, കോപ്പിയുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും, പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡീച്ചര്‍ ഒബ്‌സര്‍വറിന് മൂന്ന് ദിവസത്തിനകം കൈമാറണം. നിയമം പാലിക്കാത്ത അച്ചടിശാലക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും.

സ്വീപ്- വോട്ടേഴ്‌സ് ബോധവല്‍ക്കരണം സംഘടിപ്പിച്ചു
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ് – വോട്ടേഴ്‌സ് ബോധവല്‍ക്കരണ പരിപാടി ‘ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്’ പത്തനംതിട്ട അഴൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്സ് ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എസ് ആദില ഉദ്ഘാടനം ചെയ്തു. സ്വീപ് ജില്ല നോഡല്‍ ഓഫീസര്‍ ടി. ബിനുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടം, സ്വീപ്പ്, കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍ എന്നിവ സംയുക്തമായാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ത്രീ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഓഡിറ്റോറിയം ബുക്ക് ചെയ്യുന്നത് അറിയിക്കണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളോ അവരുടെ ഏജന്റമാരോ രാഷ്ട്രീയ പാര്‍ട്ടികളോ ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ പരിപാടികള്‍ക്കായി ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിന്റെ ചുതലയുള്ള അസ്സിസ്റ്റന്റ്‌ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വറെ രേഖാമൂലം അറിയിക്കണം. [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം. കൂടാതെ ഇലക്ഷന്‍ കാലയളവിലുള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...