തെരഞ്ഞെടുപ്പ് അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ഏപ്രില്‍ എട്ട്)
നിയമസഭ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ 8 ബുധന്‍ രാവിലെ എട്ട് മുതല്‍ അതാത് നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ ആരംഭിക്കും. പോളിങ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് തന്നെ അതാത് വിതരണ കേന്ദ്രങ്ങളിലെത്തണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

വിവിധ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങള്‍
തിരുവല്ല -കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
കോന്നി – മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, മലയാലപ്പുഴ
അടൂര്‍ – സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, അടൂര്‍
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ്

ജില്ലയില്‍ 25,976 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ ആറ് വരെ നീക്കം ചെയ്തത് 25,976 പ്രചാരണ സാമഗ്രികള്‍. 19,728 പോസ്റ്റര്‍, 1816 ബാനര്‍, 4432 മറ്റ് പ്രചരണ ബോര്‍ഡ് എന്നിവയാണ് നീക്കം ചെയ്തത്. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ഡി എം ഡെപ്യൂട്ടി കളക്ടര്‍ ജി സുരേഷ് ബാബു, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയില്‍ 9,80,144 വോട്ടര്‍മാര്‍
നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,80,144. സ്ത്രീകള്‍ 5,10,955, പുരുഷന്‍മാര്‍ 4,69,184, ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ച് എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തില്‍, 2,15,168 പേര്‍. കുറവ് റാന്നി, 1,76,015. അടൂര്‍ 2,01,200 പേര്‍, തിരുവല്ല 1,98,395, കോന്നി 1,89,366 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. 2789 പുരുഷന്മാരും 1308 സ്ത്രീകളുമുള്‍പ്പെടെ 4097 പ്രവാസി വോട്ടര്‍മാര്‍ ജില്ലയിലുണ്ട്. ആറന്മുള 1,054, തിരുവല്ല 980, അടൂര്‍ 838, റാന്നി 623, കോന്നി 602 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് അടൂര്‍ മണ്ഡലത്തിലെ 206-ാം നമ്പര്‍ ബൂത്ത് അറുകാലിക്കല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ (മധ്യഭാഗം), 1181 പേര്‍. കുറവ് കോന്നി മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 228 ഗിരിജന്‍ ഉന്നതി ആവണിപ്പാറ അങ്കണവാടി, 71 വോട്ടര്‍മാര്‍.

അവശ്യസേവന വിഭാഗത്തില്‍ 647 പേര്‍ വോട്ട് ചെയ്തു
അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ (പി.വി.സി) വഴി ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 647 പേര്‍. കേരള പോലീസ്, കേരള ബറ്റാലിയന്‍, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ടിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ എസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റെയില്‍വേ, തപാല്‍, തിരഞ്ഞെടുപ്പ്ദിന കവറേജിന് നിയുക്തരായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഫോം 12 ഡി യില്‍ അപേക്ഷിച്ച അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍. മാര്‍ച്ച് 31 മുതലാണ് അവശ്യ സര്‍വീസ് വിഭാഗക്കാര്‍ക്ക് തപാല്‍ വോട്ട് ആരംഭിച്ചത്.

മണ്ഡലം, തപാല്‍ വോട്ട് രേഖപ്പെടുത്തിയവര്‍
തിരുവല്ല- 88
ആറന്മുള- 120
അടൂര്‍- 166
റാന്നി- 79
കോന്നി- 194

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയിരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നെൽകൃഷി പുനരാരംഭിക്കുന്നു

0
അയിരൂർ: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷി പുനരാരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും...

അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണം : പത്തനംതിട്ട ജില്ലാതല പരിപാടി ജൂണ്‍ 30 ലേക്ക്...

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍...

വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്ര പദ്ധതി : മന്ത്രി ഷിബു ബേബി ജോണ്‍

0
കോന്നി : സംസ്ഥാനത്ത് വന്യജീവി - മനുഷ്യ സംഘര്‍ഷം പരിഹരിക്കുന്നതിന് സര്‍ക്കാര്‍...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന്...