തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വാഹനം അനുവദിക്കുന്നതിന് അപേക്ഷ നല്‍കണം
തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റിനും ഉപയോഗിക്കുന്നതിനുള്ള വാഹനത്തിന്റെ പാസ് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റിനോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ ഉപയോഗിക്കുന്നതിനും ഓരോ നിയോജക മണ്ഡലത്തിലും ഒരു വാഹനമാണ് അനുവദിക്കുന്നത്.

17 പ്രശ്‌ന ബാധിത ബൂത്തുകള്‍
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ 17 പ്രശ്നബാധിത (ക്രിട്ടിക്കല്‍) ബൂത്തുകള്‍ മാത്രമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. മണ്ഡലത്തില്‍ ആകെയുള്ള 1437 ബൂത്തുകളില്‍ ജില്ലയില്‍ നിന്നുള്ള 12 ഉം കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള അഞ്ചുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മണ്ഡലത്തില്‍ ആകെ 137 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ജില്ലയില്‍ 115, പൂഞ്ഞാര്‍ 13, കാഞ്ഞിരപ്പള്ളി ഒന്‍പത് എന്നിങ്ങനെയാണ് കണക്ക്. ജില്ലയിലെ പ്രശ്‌നസാധ്യത ബൂത്തുകള്‍ മണ്ഡലം തിരിച്ച്:
അടൂര്‍- കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്‌ളോര്‍ നോര്‍ത്ത് പോര്‍ഷന്‍), കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്‌ളോര്‍ സൗത്ത് പോര്‍ഷന്‍), ഇടത്തിട്ട വിദ്യാസാഗര്‍ വായനശാല, ഇടത്തിട്ട ഗവ എല്‍പിഎസ്, ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്‌കൂള്‍ (സൗത്ത് പോര്‍ഷന്‍), ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്‌കൂള്‍ (മെയിന്‍ ബില്‍ഡിംഗ് മിഡില്‍ പോര്‍ഷന്‍)
കോന്നി- കുന്നിട യുപി സ്‌കൂള്‍, കുന്നിട യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (വെസ്റ്റേണ്‍ പോര്‍ഷന്‍) ആറന്മുള- എഴിക്കാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, വല്ലന ഗവ എസ്എന്‍ഡിപി യുപിഎസ് (ഈസ്റ്റേണ്‍ ബില്‍ഡിംഗ്)

ലൈവ് വെബ് കാസ്റ്റിംഗ് 808 ബൂത്തുകളില്‍
ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 808 ബൂത്തുകളില്‍ ലൈവ് വെബ് കാസ്റ്റിംഗ് ക്രമീകരിച്ചതായി തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളായ 12 എണ്ണവും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ലൈവ് വെബ് കാസ്റ്റിംഗിലൂടെ ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...